| Thursday, 11th July 2019, 12:20 pm

ഡിയര്‍ കോമ്രേഡ് ട്രെയ്‌ലര്‍ റിലീസ് ചെയ്തു; വിജയ് ദേവ്‌രകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയ് ദേവ്രകൊണ്ടയും, രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിയര്‍ കോമ്രേഡിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ നിര്‍മ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ഇ4 എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. ജൂലൈ 26ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.

ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

We use cookies to give you the best possible experience. Learn more