| Wednesday, 21st November 2018, 9:06 pm

യുട്യൂബ് ട്രെന്റായി വിജയ്‌ദേവര്‍കൊണ്ടയുടെ സംഗീത ആല്‍ബം; മെയില്‍ വേര്‍ഷന്‍ കൂടി വേണമെന്ന് ആരാധകര്‍, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഗീതാഗോവിന്ദം എന്ന് വിജയ് ദേവര്‍കൊണ്ടയുടെ ചിത്രത്തിലെ “ഇന്‍കെ ഇന്‍കെ” എന്ന ഗാനം സര്‍വ്വകാല ഹിറ്റായിരുന്നു. ഇപ്പോളിത മറ്റൊരു വിജയദേവര്‍കൊണ്ടയുടെ ഗാനവും യുട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്.

എന്നാല്‍ ഇത് സിനിമാ ഗാനമല്ല. നീ വെനകലേ നടിച്ചി എന്ന ആല്‍ബമാണ്. വിജയ്‌യുടെ ആദ്യ സംഗീത ആല്‍ബമാണിത്. ഗാനം പ്രേക്ഷകര്‍ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.

Also Read “ഇങ്ങിനെയാണ് ചുംബനങ്ങള്‍ ചിത്രീകരിച്ചത്”; വിവാദമായി 24 ചുംബനങ്ങളുടെ മേക്കിംഗ് വീഡിയോ

യൂട്യൂബ് ട്രെന്റിംഗില്‍ 9ാം സ്ഥാനത്താണ് ഗാനം. തമിഴിലും തെലുങ്കിലുമായി ഇറങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിന്‍മയിയാണ്. . തെലുങ്കില്‍ ആനന്ദ ശ്രീറാമും തമിഴില്‍ വൈരമുത്തുവുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. സൗരഭ്-ദുര്‍ഗേഷ് ആണു സംഗീതം.

മലോബികയും വിജയും അഭിനയിച്ചിരിക്കുന്ന ആല്‍ബം ഭാനുശ്രീ തേജയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 16 ലക്ഷത്തോളം പേരാണ് ഇതിനോടകം ഗാനം കണ്ടത്.

Latest Stories

We use cookies to give you the best possible experience. Learn more