| Wednesday, 1st July 2026, 8:58 am

ഇവിടെ പടം ഹിറ്റായി ഓടുമ്പോള്‍ സ്വാസിക ലാല്‍ സാറിന്റെ കൂടെ സ്‌റ്റേജ് ഷോ ചെയ്യാന്‍ പോയിരിക്കുന്നു, എനിക്ക് അവരോട് നല്ല ദേഷ്യമുണ്ട്: വിജയ് ആന്റണി

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സ്വാസിക. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ സ്വാസിക 2020ല്‍ വാസന്തി എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. 2024ല്‍ പുറത്തിറങ്ങിയ ലബ്ബര്‍ പന്തിലെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകരെയും താരം ഞെട്ടിച്ചു.

സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം നൂറ് സാമി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാനവേഷം വിജയ് ആന്റണി കൈകാര്യം ചെയ്തിട്ടുമുണ്ട്. കഴിഞ്ഞദിവസം നടന്ന സക്‌സസ് മീറ്റില്‍ വിജയ് ആന്റണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

സക്‌സസ് മീറ്റില്‍ വിജയ് ആന്റണി Photo: Screen grab/ Rednool

നൂറ് സാമിയിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും സക്‌സസ് മീറ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രധാന താരമായ സ്വാസിക പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. സക്‌സസ് മീറ്റില്‍ പങ്കെടുക്കാനാകാത്തവര്‍ക്കുള്ള സന്ദേശം റെക്കോഡ് ചെയ്യുന്നതിനിടെ സ്വാസികയോട് തനിക്ക് ദേഷ്യമാണെന്ന് വിജയ് ആന്റണി തമാശരൂപേണ പറഞ്ഞു.

‘ഇവിടെ പടം നല്ല ഹിറ്റായി ഓടുമ്പോള്‍ സ്വാസിക ഇവിടെ ഇല്ല. അവര്‍ ലാല്‍ സാറിന്റെ കൂടെ സ്‌റ്റേജ് ഷോ ചെയ്യാന്‍ വിദേശത്തേക്ക് പോയിരിക്കുന്നു. എനിക്ക് അവരോട് നല്ല ദേഷ്യമുണ്ട്. ഈ വീഡിയോയില്‍ എനിക്ക് അവരോട് ദേഷ്യമാണെന്ന് പറഞ്ഞേക്ക്. ലാല്‍ സാറിനോടും എനിക്ക് ദേഷ്യമാണ്. ഇവിടെ നിന്നുകൂടായിരുന്നോ എന്നാണ് ചോദിക്കുന്നത്.

മോഹന്‍ലാല്‍ സാറിന്റെ കൂടെ സ്‌റ്റേജ് ഷോ ചെയ്യാന്‍ വിജയ് ആന്റണിയെ വിട്ടിട്ട് പോയതല്ലേ. എനിക്ക് എത്രമാത്രം വിഷമമായെന്ന് അറിയുമോ (ചിരിക്കുന്നു). ഈ വീഡിയോ എന്തായാലും സ്വാസിക കാണണം. ഇവിടെ പങ്കെടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിക്കണം. എനിക്ക് അത്രയേ പറയാനുള്ളൂ. എല്ലാം റെക്കോഡ് ചെയ്ത് അയക്കൂ,’ വിജയ് ആന്റണി പറയുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശശി സംവിധാനം ചെയ്ത ചിത്രമാണ് നൂറ് സാമി. ചിത്രത്തിന്റെ പ്രിവ്യൂവിന് ശേഷം സ്വാസികയുടെ പ്രകടനത്തെ വിജയ് ആന്റണി പ്രശംസിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് സ്വാസികയെത്തേടി ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ വന്നുചേരുമെന്നും വിജയ് ആന്റണി പ്രവചിച്ചു.

Content Highlight: Vijay Antony’s words to Swasika during Nooru Saami success meet viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more