| Sunday, 22nd December 2013, 12:50 am

മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം. അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

ജില്ലാ റജിസ്ട്രാര്‍ വേണുഗോപാലിനെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് കോടതി ജഡ്ജി കെ. ഹരിപാലിന്റെ ഉത്തരവ്.

അനൂപ് ജേക്കബിനെ കൂടാതെ കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി പി. ഗിരിജന്‍, മന്ത്രിയുടെ സെക്രട്ടറി എ. അജിത്കുമാര്‍, പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവരും എതിര്‍കക്ഷികളാണ്.

അനൂപ് ജേക്കബ് മന്ത്രിയായ ശേഷം നാലാമത്തെ വിജിലന്‍സ് അന്വേഷണമാണിത്.

രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കും കേരളാ കോണ്‍ഗ്രസ് (ജെ) നേതാവ് ജോണി നെല്ലൂരിനുമെതിരെ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more