| Sunday, 12th May 2013, 5:19 pm

എഫ്എ കപ്പ് ഫു്ട്ബാള്‍ കിരീടം വിഗാന്‍ അത്‌ലറ്റികിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് എഫ് എ കപ്പ് ഫുട്ബാള്‍ കിരീടം വിഗാന്‍ അത്‌ലറ്റിക് സ്വന്തമാക്കി.[]

ഇതാദ്യമായാണ് വിഗാന്‍ അത്‌ലറ്റിക് എഫ് എ കപ്പ് കിരീടം സ്വന്തമാക്കുന്നത്.   എതിരില്ലാത്ത ഒരു ഗോളിനാണ് വിഗാന്‍  മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്.

ഇഞ്ചുറി ടൈമില്‍ ബെന്‍ വാട്‌സണ്‍ നേടിയ ഗോളിലൂടെയാണ് സിറ്റിയ്‌ക്കെതിരെ വിഗാന്‍ അട്ടിമറി ജയം നേടിയത്.

81 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിലെ ഒരു മുന്‍നിര കിരീടം വിഗാന്‍ അത്‌ലറ്റിക് എഫ്.എ കപ്പിലൂടെ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഇരുപകുതികളിലും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.

ഒരുവേള കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ വിജയം വിഗാന്‍ അത്‌ലറ്റിക്‌സിന്റെ കൂടെയാവുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more