| Saturday, 13th April 2013, 11:04 am

വിദ്യാബാലന്റെ അടുത്ത ചിത്രം ബിഗ്ബിയ്ക്കും നസ്‌റുദ്ദീന്‍ ഷായ്ക്കുമൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിദ്യാ ബാലന്‍ ബോളിവുഡിലെ ഒരു ഭാഗ്യതാരമാണ്. മികച്ച തിരക്കഥയില്‍ മികച്ച സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള നിരവധി അവസരങ്ങള്‍ വിദ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

വിവാഹശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവന്ന വിദ്യാബാലന്റെ അടുത്ത ചിത്രം ബിഗ് ബിയ്ക്കും നസ്‌റുദ്ദീന്‍ ഷായ്ക്കുമൊപ്പമാണ്.
കഹാനിയുടെ സംവിധായകനായ സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. []

ബാദിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് പ്രതികാര നാടകത്തിന്റെ കഥയാണ്.

രണ്ട് ദേശീയ അവാര്‍ഡ് നേടിയ കഹാനിക്ക് ശേഷം വിദ്യയും സംവിധായകന്‍ സുജയും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. മറ്റൊരു മെഗാ ഹിറ്റിനായി കാത്തിരിക്കുകയാണ് ബോളിവുഡ് ലോകം എന്ന് വേണം പറയാന്‍.

2011 ല്‍ പുറത്തിറങ്ങിയ കഹാനിയില്‍ ഭര്‍ത്താവിനെ അന്വേഷിച്ച് ലണ്ടനില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ ഗര്‍ഭിണിയായ യുവതിയുടെ വേഷമായിരുന്നു വിദ്യ കൈകാര്യം ചെയ്തത്.

2009 ല്‍ അഭിതാഭ് ബച്ചനൊപ്പം പുറത്തിറങ്ങിയ പാ എന്ന ചിത്രത്തിലും വിദ്യയും ബിഗ്ബിയും തകര്‍ത്തഭിനയിച്ചിരുന്നു. 2010 ല്‍ പുറത്തിറങ്ങിയ ഇഷ്‌ക്കിയയില്‍ ആണ് വിദ്യയും നസ്‌റുദ്ദീന്‍ ഷായും മുന്‍പ് ഒന്നിച്ചത്. അതിന് ശേഷം ഡേട്ടി പിക്ച്ചറിലും ഇരുവരും അഭിനയിച്ചു.

എന്ത് തന്നെയായാലും വിദ്യയും അമിതാഭും നസ്‌റുദ്ദീന്‍ ഷായും ഒന്നിക്കുമ്പോള്‍ മറ്റൊരു ഇതിഹാസചിത്രം ബോളിവുഡിന് സമ്മാനിക്കുമെന്നതില്‍ സംശയമില്ല.

Latest Stories

We use cookies to give you the best possible experience. Learn more