| Monday, 10th September 2012, 11:55 am

മമ്മൂട്ടിയുടെ നായികയായി വിദ്യാബാലന്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ആദാമിന്റെ മകന്‍ അബു”  എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ സംവിധായകനാണ് സലിം അഹമ്മദ്. ആദാമിന്റെ മകന്‍ അബുവിന് ശേഷം മമ്മൂട്ടിയെ നായകനാക്കി “കുഞ്ഞനന്തന്റെ കട”യെന്ന ചിത്രം ചെയ്യാനാണ് സലിം അഹമ്മദ് തീരുമാനിച്ചിരിക്കുന്നത്.[]

കുഞ്ഞനന്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്ന നടിയാരായിരിക്കണം എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉറുമിയിലൂടെ മലയാളത്തിലെത്തിയ ബോളിവുഡ് താരം വിദ്യാബാലനാണ് പരിഗണക്കുന്നവരുടെ ലിസ്റ്റില്‍ ആദ്യമെന്നാണറിയുന്നത്.

മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന കുഞ്ഞനന്തന്റെ കടയില്‍ ശബ്ദമിശ്രണം ചെയ്യുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞനന്തന്റെ കട ഒരുങ്ങുന്നത്. കണ്ണൂര്‍ ഭാഷയും ചിത്രത്തില്‍ ഉപയോഗിക്കും.

പലചരക്ക് കച്ചവടക്കാരനാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന്റെ ജീവിതത്തിലൂടെ ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭാര്യഭര്‍ത്താക്കന്മാരുടെ ജീവിതമാണ് ചിത്രം പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more