| Wednesday, 16th September 2020, 2:07 pm

നടക്കാതെ പോയ ചിത്രം; മോഹന്‍ലാലിനൊപ്പമുള്ള പഴയ ഫോട്ടോയെക്കുറിച്ച് വിദ്യാ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടി വിദ്യാ ബാലന്‍ മലയാളത്തില്‍ ഇതുവരെ അഭിനയിച്ച മലയാള സിനിമ ഉറുമി മാത്രമാണ്. തുടക്കകാലത്ത് മലയാളത്തില്‍ നിന്നും അവസരം ലഭിക്കാതിരുന്ന നടി പിന്നീട് ഹിന്ദിയിലേക്ക് ചുവടുമാറുകയും പേരെടുക്കുകയും ചെയ്തു.

ഇപ്പോള്‍ ഒരു മലയാള സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിദ്യ. നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇട്ടത്. 2000 ത്തില്‍ ചിത്രീകരണം നടന്ന ചക്രം എന്ന സിനിമയുടെ സെറ്റില്‍ വെച്ചെടുത്തതാണ് ഈ ഫോട്ടോ.

‘ ഈ സിനിമ ആദ്യ ഷെഡ്യൂളിന് ശേഷം നടക്കാതെ പോയി. ഞാന്‍ കരുതിയതു പോലെ എന്നെ കാണാന്‍ വലിയ മോശമല്ല,’ വിദ്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

മോഹന്‍ലാലും വിദ്യാബാലനും നായികാ നായകന്‍മാരായി എത്താനിരുന്ന ചക്രം എന്ന സിനിമ പിന്നീട് നടക്കാതെ പോവുകയായിരുന്നു.

2003 ല്‍ ഇറങ്ങിയ ബംഗാളി ചിത്രം ഭലൊ തെകൊയിലെയാണ് വിദ്യയുടെ ആദ്യ ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ പരിനീതയിലൂടെയാണ് വിദ്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാള ചിത്രം മണിചിത്രത്താഴിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

നേരത്തെ സംവിധായകന്‍ കമലിന്റെ ആമി എന്ന സിനിമയില്‍ വിദ്യാ ബാലനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും വിദ്യ പിന്‍മാറുകയായിരുന്നു. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ വിദ്യക്ക് പകരമെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more