കൊച്ചി: മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. ‘വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍’ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകായാണെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമയ്ക്ക് അകത്തും പുറത്തും സൃഷ്ടിക്കാന്‍ ഡബ്ല്യു.സി.സി നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു.
ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യു.സി.സി ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും വിധു പറഞ്ഞു.
വിധു വിന്‍സെന്റിന്റെ ആദ്യ ഫീച്ചര്‍ ചിത്രമായ മാന്‍ഹോളിന് സംസ്ഥാന സര്‍ക്കാരിന്റെ 2016ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ ചിത്രത്തിന് മികച്ച സംവിധായിക എന്ന പുരസ്‌കാരവും വിധുവിന് ലഭിച്ചിരുന്നു. മലയാളത്തില്‍ ആദ്യത്തെ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നത് വിധു വിന്‍സെന്റിനാണ്.
വിമെന്‍ ഇന്‍ സിനിമാ കളക്ടീവുമായി ചേര്‍ന്ന് പോകുമ്പോഴും സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് വിധു വിന്‍സെന്റിന്റെ രണ്ടാമത്തെ സിനിമ സ്റ്റാന്‍ഡ് അപ് നിര്‍മിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മലയാള സിനിമാ മേഖലയില്‍ ഡബ്ല്യു.സി.സി എന്ന പേരില്‍ വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാംപേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക