മലയാളികള്‍ക്ക് ഏറെ പരിചിതനായ ഗായകനാണ് വിധു പ്രതാപ്. സുഖമാണീ നിലാവ്, കാറ്റാടി തണലും തുടങ്ങി നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ്.
പാദമുദ്ര എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം ദേവദാസി എന്ന ചിത്രത്തിലെ ‘പൊന്‍ വസന്തം’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് അറിയപ്പെടാന്‍ തുടങ്ങിയത്.പിന്നീട് 1999ല്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ശുക്രിയ’ എന്ന ഗാനം വിധുവിനെ ഏറെ ശ്രദ്ധേയനാക്കി. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള സംഗീത സംവിധായകരെ കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപ്.
‘വേടനെ എനിക്ക് ഇഷ്ടമാണ്. കാരണം വേടന്റെ വരികള്‍ ഭയങ്കര ഇന്റന്‍സാണ്. വേടന്റെ രണ്ട് പെര്‍ഫോമന്‍സ് ഞാന്‍ കാണാന്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ ഒരു ബ്രാന്‍ഡ് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമെന്‍സ് നല്ല രീതിയില്‍ കൊണ്ടുവരാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ഒരാളാണ്,’ വിധു പറയുന്നു.
സുഷിന്‍ ശ്യാമിന്റെയും ജേക്‌സ് ബിജോയുടെയും സംഗീതത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഗോപി സുന്ദറിന്റെ പാട്ടുകളെ കുറിച്ചും വാചാലനായി.
‘സുഷിന്റെ ചില ഗാനങ്ങളൊക്കെ എനിക്ക് ഇഷ്ടമാണ്. പിന്നെ ജേക്‌സ്. അതുപോലെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഓള്‍ടൈം ഫേവറിറ്റുകളില്‍ എപ്പോഴും എടുത്തു വെക്കുന്നതാണ് ഉസ്താദ് ഹോട്ടലിലെ പാട്ട്. അതിന്റെ റീ റെക്കോര്‍ഡിങ്ങാകട്ടെ, അതിലെ പാട്ടുകളാകട്ടേ എല്ലാം തന്നെ മനസില്‍ സൂക്ഷിക്കുന്നതാണ്. നല്ലൊരു ഫ്രഷ്‌നെസ് ആയിരുന്നു ആ സമയത്ത് അത്,’ വിധു പറഞ്ഞു.
Content Highlight: Vidhu Prathap talks about his favorite music directors