| Friday, 18th September 2015, 2:53 am

ബള്‍ബ് മോഷ്ടിക്കുന്ന പോലീസുകാരന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോലീസുകാരന്‍ ബള്‍ബ് മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ജമ്മു കശ്മീരില്‍ നാനക് നഗറിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററിലാണ് സംഭവം. രണ്ട് സി.എഫ്.എല്‍ ബള്‍ബുകളാണ് ഇയാള്‍ ഇവിടെ നിന്ന് മോഷ്ടിച്ചത്.

എസ്.ഐ റാങ്കിലുള്ള ഒരു പോലീസുകാരനാണ് മോഷണം നടത്തിയിരിക്കുന്നത്. ഇരുചക്ര വാഹനത്തിലെത്തിയാണ് ഇയാള്‍ മോഷണം നടത്തിയിരിക്കുന്നത്. പോലീസ് വകുപ്പിന് തന്നെ വലിയ നാണേക്കേടുണ്ടാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കോസ്റ്റ് ടു കോസ്റ്റ് കമ്പ്യൂട്ടേര്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ മോഷ്ടിച്ചിരിക്കുന്നത്. എക്‌സൈസ് ടെക്‌സേഷന്‍ വകുപ്പിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more