| Friday, 20th March 2020, 9:24 am

കേരളാ പൊലീസിന്റെ കൊവിഡ് നൃത്തച്ചുവടുകള്‍ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍; കേരള മോഡല്‍ ഫോക്‌സ് ന്യൂസിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളാ പൊലീസിന്റെ കൈകഴുകല്‍ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍. കൊറോണയെ എങ്ങനെയൊക്കെ പ്രതിരോധിക്കാം എന്ന് വിശധമാക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളാണ് കേരളാ പൊലീസിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ പ്രമുഖ അമേരിക്കന്‍ ടി.വി ചാനലായ ഫോക്‌സ് ന്യൂസും ഏറ്റെടുത്തിരിക്കുകയാമ് ഈ കേരള മോഡല്‍. ബി.ബി.സി അടക്കമുള്ള മാധ്യമങ്ങളും ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സൗത്ത് ചൈന മോണിങ് പോസറ്റും വീഡിയോ പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് കൈകഴുകേണ്ടത് എങ്ങനെയൊക്കെ എന്ന് വിശദമാക്കുന്ന നിര്‍ദ്ദേശങ്ങളുമായി കേരള പൊലീസിലെ ഒരുസംഘം പൊലീസുകാര്‍ നൃത്ത ചുവടുമായി രംഗത്തെത്തിയത്. കേരള പൊലീസ് വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. കേരള പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജില്‍നിന്നു മാത്രം 14 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more