തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിന്റെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നീക്കാന്‍ നിര്‍ദേശം നല്‍കി വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍. എസ്.എഫ്.ഐ നേതാവായ നന്ദനെയാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ വി.സി നിര്‍ദേശിച്ചത്.
നന്ദന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സിയുടെ നടപടി. പകരം കണ്‍വീനര്‍ സ്ഥാനത്തേക്ക് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനെ നിയോഗിച്ചു.
നന്ദനെ സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ യൂണിയന്‍ ഫണ്ട് അനുവദിക്കില്ലെന്ന് വി.സി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി അല്ലാത്ത വ്യക്തി സ്വാഗത സംഘത്തില്‍ ഇടം പിടിച്ചതാണ് വി.സിയെ ചൊടിപ്പിച്ചത്.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ മൂന്ന് സോണുകളായി നടക്കുന്ന കലോത്സവമാണ് ഈ മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
മെഡിക്കല്‍ കോളേജ്, നഴ്‌സിങ് കോളേജ്, ഡെന്റല്‍ കോളേജ്, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍, ഫാര്‍മസി കോളേജ് എന്നിവിടങ്ങളില്‍ എട്ട് വേദികളിലായി 110 ഇനങ്ങളില്‍ ആയിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.
Content Highlight: Vice Chancellor Mohan Kunnummal has ordered the removal of the SFI leader from the post of convener of the University of Health Sciences South Zone Kalolsavam.