| Tuesday, 3rd November 2015, 10:54 am

ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജന്റ്: സാധ്വി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജന്റാണെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന ഷാരൂഖിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു സാധ്വി. പത്മപുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് രാജ്യദ്രോഹകുറ്റമാണെന്നും അത് ചെയ്യുന്നവരെ പാകിസ്ഥാനിലേക്ക് അയക്കണമെന്നും സാധ്വി പറഞ്ഞു.

തന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാജ്യത്ത് അതിതീവ്രമായി അസഹിഷ്ണുത വര്‍ധിച്ചുവരുന്നുണ്ടെന്ന് ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടത്. ഒരു മുസ്‌ലീം എന്ന നിലയില്‍ മുന്‍കാലങ്ങളില്‍ തനിക്കുണ്ടായ അനുഭവങ്ങളും ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിക്കുകയുണ്ടായി.

ഒരു പ്രതീകാത്മക പ്രതിഷേധമെന്നനിലയില്‍ സാഹിത്യകാരന്‍മാരും സിനിമാപ്രവര്‍ത്തകരും ചെയ്തപോലെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ താന്‍ തയ്യാറാണെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

ഷാരൂഖ്ഖാന്‍, ആമിര്‍ഖാന്‍, സല്‍മാന്‍ഖാന്‍, എന്നിവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് സാധ്വിപ്രാചിയും വിശ്വഹിന്ദു പരിഷതും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചതിന് സാധ്വി പ്രാചി ഷാരൂഖിനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more