| Saturday, 1st September 2018, 4:47 pm

പ്രളയത്തിന് ഒരു സിനിമയുടെ പ്രതിഫലം നല്‍കാന്‍ തയ്യാറാവാത്തത് എന്താണ്;മലയാള സിനിമാതാരങ്ങള്‍ക്കെതിരെ ഷീല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം പ്രളയം നേരിട്ടപ്പോള്‍ മലയാള സിനിമാ താരങ്ങള്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന പരാതിയുമായി പ്രമുഖ സിനിമാ താരം ഷീല രംഗത്ത്. വളരെ കുറഞ്ഞ തുക മാത്രമാണ് സിനിമാ താരങ്ങള്‍ എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് ഷീല മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ താരങ്ങള്‍ കുറഞ്ഞപക്ഷം ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന മുഴവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു താരം.

കേരളം കെട്ടിപ്പടുക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും, താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നെങ്കില്‍ അത് എത്ര വലിയ തുകയായി മാറിയേനെ എന്നും ഷീല ചോദിച്ചു. അന്യഭാഷ നടന്‍മാര്‍ പോലും ഭീമമായ തുകകള്‍ വാഗ്ദാനം ചെയ്തപ്പോള്‍, മലയാളി താരങ്ങള്‍ വളരെ കുറഞ്ഞ തുക മാത്രമാണ് നല്‍കിയതെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്നു.

മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ നേരത്തെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംഭാവന നല്‍കുന്നതായി അറിയിച്ചിരുന്നു. യുവതാരങ്ങളായ ഇന്ദ്രജിത്ത്, ടോവീനോ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തിരുന്നു. അന്യഭാഷ നടന്‍മാര്‍ പോലും ഭീമമായ തുകകള്‍ വാഗ്ദാനം ചെയ്തപ്പോള്‍, മലയാളി താരങ്ങള്‍ വളരെ കുറഞ്ഞ തുക മാത്രമാണ് നല്‍കിയതെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ ആദ്യഘട്ടം മുതല്‍ ഉണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more