| Thursday, 30th April 2020, 7:34 am

പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂര്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സഹോദരന്‍ രന്ദിര്‍ കപൂര്‍.  67 വയസ്സുകാരനായ ഋഷികപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

” അദ്ദേഹം ആശുപത്രിയിലാണ്. അദ്ദേഹത്തിന് കാന്‍സറുണ്ട്, ശ്വാസ തടസത്തിന്റെ പ്രശ്‌നങ്ങളമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്,” രന്ദിര്‍ കപൂര്‍ പി.ടി.ഐയോട് വ്യക്തമാക്കി.

ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.  ഫെബ്രുവരിയില്‍  ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്.

മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഋഷി കപൂര്‍ ഏപ്രില്‍ 2 മുതല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒന്നും  ട്വീറ്റ്  ചെയ്തിട്ടില്ല.
ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ദി ഇന്റേണ്‍’ ന്റെ റീമേക്കാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more