ഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരിലൊരാളായ നാന പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20 ഓടെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്.
1978ല്‍ ഗമന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നാനാ പടേക്കറുടെ അരങ്ങേറ്റം. ഹിന്ദി, മറാഠി സിനിമകളില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ അദ്ദേഹം നാടകരംഗത്തും സജീവമായിരുന്നു. അഭിനയത്തിന് പുറമെ സാമൂഹ്യസേവനത്തിലും തത്പരനായ നാന പടേക്കറെ 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
199ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഹോണററി ലെഫ്റ്റന്റ് കേണല്‍ പദവി ലഭിച്ചിട്ടുണ്ട്. ക്രാന്തിവീര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് 1994ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. 1991ല്‍ പ്രഹാര്‍ ദി ഫൈനല്‍ അറ്റാക്ക് എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തും നാന പടേക്കര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആത്മഹത്യയും വന്‍ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015 ല്‍ നാം ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു.
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഓ റോമിയോയാണ് അദ്ദേഹത്തിന്റെ അവസാനചിത്രം. സമീപകാലത്ത് റിലീസായ ഹൗസ്ഫുള്‍ 5, സുബേദാര്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാ. രഞ്ജിത് സംവിധാനം ചെയ്ത കാലായിലെ വില്ലന്‍ വേഷവും കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. രജിനിയുടെ വില്ലനായ ഹരി ദാദയായി സിനിമാപ്രമികളെ നാന പടേക്കര്‍ ഞെട്ടിച്ചിട്ടുണ്ട്.
Content Highlight: Veteran actor Nana Pater passes away