| Saturday, 9th August 2025, 7:45 am

ആ സിനിമയില്‍ ഞാന്‍ ഷൈന്‍ ടോം ചാക്കോയുടെ സ്‌റ്റൈലാണ് ഉപയോഗിച്ചത്: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടനാണ്  വെങ്കിടേഷ്. ചെറിയ വേഷങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരിക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വിജയ് ദേവരകൊണ്ട ചിത്രം കിങ്ഡത്തില്‍ വെങ്കിടേഷ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 50 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ കിങ്ഡത്തിലെ തന്റെ കഥാപാത്രത്തിന്റെ കുറിച്ച് സംസാരിക്കുകയാണ് വെങ്കിടേഷ്.

കിങ്ഡത്തില്‍ എനിക്ക് ലുക്ക് ടെസ്റ്റ് വെച്ചപ്പോള്‍ ഒരുപാട് സ്വര്‍ണമൊക്കെ അവര്‍ ഇടാന്‍ തന്നു. ഞാന്‍ പൊതുവേ സ്വര്‍ണം ധരിക്കാത്ത ആളാണ്. അത്രയും സ്വര്‍ണം തന്നപ്പോള്‍ ഇത് എന്തിനാണ്, റിച്ച് കാണിക്കാന്‍ വേണ്ടി സ്വര്‍ണം ഇടേണ്ട ആവശ്യമുണ്ടോ എന്ന് വിചാരിച്ചു. പക്ഷേ അതല്ല ഇത്രയും സ്വര്‍ണമൊക്കെ ഇടുമ്പോള്‍ അവനൊരു അഹങ്കാരം ഫീല്‍ ചെയ്യും. ഇവര്‍ തരുന്ന കോസ്റ്റിയൂമും ഷൂസുമൊക്കെ നമ്മള്‍ ഇട്ട് വരുമ്പോള്‍ ഇത്രയും പവറുണ്ടോ എന്റെ ക്യരക്ടറിന് എന്ന് തോന്നും,’വെങ്കിടേഷ് പറയുന്നു

റിബല്‍ എന്ന സിനിമ ചെയ്തിരുന്ന സമയത്ത് അത്തരത്തില്‍ താന്‍ ഷൈന്‍ ടോം ചാക്കോയുടെ സ്‌റ്റൈല്‍ ഉപയോഗിച്ചിരുന്നുവെന്നും വെങ്കിടേഷ് പറയുന്നു.

‘ആരോ പറഞ്ഞു കേട്ടതാണ്, ഭീഷ്മ പര്‍വ്വം ചെയ്യുമ്പോള്‍ ഷൈന്‍ ടോം ചാക്കോ ഷര്‍ട്ടിട്ട് കഴിഞ്ഞാല്‍ ഇരിക്കില്ല. കാരണം ഇരുന്ന് കഴിഞ്ഞാല്‍ ഷര്‍ട്ട് ചുളിയും. അതെന്താണ് പ്രോസസ് എന്ന് മനസിലാക്കണമായിരുന്നു. റിബല്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാനും അതുപോലെ ചെയ്തിരുന്നു. റിബലില്‍ എനിക്ക് വെള്ളയും വെള്ളയും ഡ്രസ് ആയിരുന്നല്ലോ, അവര്‍ ഡ്രെസ് എനിക്ക് തന്ന സമയത്ത് അതൊന്നും ചുളുക്കാതെ ഞാന്‍ നടന്നിട്ടുണ്ട്. വെള്ള തുണി കൂടെയാണല്ലോ. അതുകൊണ്ട് നമ്മള്‍ നീറ്റായിരിക്കണം,’വെങ്കിടേഷ് പറയുന്നു.

Content Highlight: Venkitesh V.P says that he used Shine Tom Chacko’s style in rebel movie

We use cookies to give you the best possible experience. Learn more