തന്റെ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും അവര്‍ തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ വെങ്കിടേഷ്. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലാണ് കുടുംബമെന്നും അമ്മവീടും അച്ഛന്‍ വീടുമൊക്കെ തിരുവനന്തപുരത്താണെന്നും അദ്ദേഹം പറയുന്നു.
‘അമ്മയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളു. അച്ഛന്‍ നന്നായിട്ട് പാചകം ചെയ്യുമായിരുന്നു. അമ്പലത്തിലേക്കുള്ള ഉണ്ണിയപ്പം, വെള്ളപ്പായസം ഒക്കെ ഉണ്ടാക്കി കൊടുക്കും. ഉത്സവസീസണുകളില്‍ സുഖിയന്‍ പോലുള്ള നാടന്‍ പലഹാരങ്ങളുണ്ടാക്കാന്‍ മിടുക്കനായിരുന്നു. ജീവിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടി പച്ചക്കറി കട വരെ അമ്മ നടത്തിയിട്ടുണ്ട്. അമ്മ നല്ല ഫൈറ്ററാണ്. സര്‍വൈവലിന് വേണ്ടി പല ജോലികളും ചെയ്തു. എക്‌സാമിനേഷന്‍ ബോര്‍ഡില്‍ ചെറിയ ജോലിയുമായി പതിമൂന്ന് വര്‍ഷത്തോളം കരാറിലുണ്ടായിരുന്നു. പിന്നെയത് സ്ഥിരമായി.
ആറായിരം രൂപയേ ശമ്പളമുള്ളുവെങ്കിലും ഏകദേശം 20,000 രൂപയുടെ ചെലവ് വരുമെന്നും അതായിരുന്നു വീട്ടിലെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയത് ഭംഗിയായി റോള്‍ ചെയ്ത് മാനേജ് ചെയ്തുവെന്നും ബുദ്ധിമുട്ടൊന്നും അറിയിക്കാതെയാണ് തന്നെ വളര്‍ത്തിയതെന്നും നടന്‍ പറയുന്നു.
‘ആഗ്രഹിക്കുന്ന സാധനങ്ങളെല്ലാം വാങ്ങിത്തരും. പഠിക്കുന്ന സമയത്ത് ക്രിക്കറ്റ് കോച്ചിങ്ങിന് ബാറ്റ് വേണം എന്നൊക്കെ പറഞ്ഞ് വീട്ടിലെത്തും.1400 രൂപയുടെ ബാറ്റൊക്കെ അച്ഛനും അമ്മയും വാങ്ങിത്തരും. അന്നൊന്നും വീട്ടിലെ പരിപാടികളും ബുദ്ധിമുട്ടും എനിക്കറിയില്ലല്ലോ. പൈസയില്ലെന്ന് ഇന്നോളം പറഞ്ഞിട്ടില്ല. അര്‍ധരാത്രിയായാല്‍പ്പോലും എന്താവശ്യത്തിനും എത്തുന്ന കൂട്ടുകാരും എനിക്കുണ്ട്. എല്ലാവരും തിരുവനന്തപുരത്ത് തന്നെ. സിനിമയ്ക്ക് കൊണ്ടുപോകാനും എന്റെ ഫ്‌ലെക്സ് വയ്ക്കാനുമൊക്കെ മുന്നിട്ടിറങ്ങുന്നതും അവരാണ്,’വെങ്കിടേഷ് പറയുന്നു.
Content Highlight: Venkitesh says that his mother is a good fighter and she raised me without any hardship