| Wednesday, 24th June 2020, 1:03 pm

വെള്ളാപ്പള്ളിയ്ക്ക് തന്നോട് ശത്രുത, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യും; മഹേശന്‍ ക്രൈം ബ്രാഞ്ചിനയച്ച കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ കെ.കെ മഹേശന്‍ ക്രൈംബ്രാഞ്ചിന് എഴുതിയ കത്ത് പുറത്ത്. കത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാമര്‍ശമുണ്ട്.

വെള്ളാപ്പള്ളിയ്ക്ക് തന്നോട് ശത്രുതയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ പറയുന്നു. ടോമിന്‍. ജെ. തച്ചങ്കരിയ്ക്ക് നല്‍കിയ കത്താണ് പുറത്തായത്.

കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും കത്തിലുണ്ട്. മൈക്രോ ഫിനാന്‍സ്, സ്‌കൂള്‍ നിയമന കേസുകളില്‍ മഹേശന്‍ ഉള്‍പ്പെട്ടിരുന്നു.

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസില്‍ ബുധനാഴ്ച രാവിലെയാണ് മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് തുടങ്ങുന്ന കത്താണ് കണ്ടെത്തിയത്.

മേയ് 14 ന് 32 പേജുള്ള കത്ത് കെ.കെ മഹേശന്‍ വാട്‌സാപ്പ് വഴി അടുപ്പക്കാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ വിശദമാക്കിയായിരുന്നു കത്ത്. സംഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more