| Sunday, 14th June 2015, 4:33 pm

ഇടുക്കി ബിഷപ്പ് വിഷം കുത്തുന്ന വര്‍ഗീയവാദിയാണെന്ന് വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. മതസൗഹാര്‍ദം നശിപ്പിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും ഇതിനായി ഇവര്‍ വിദേശപണം ഒഴുക്കുന്നുവെന്നും വെള്ളാപള്ളി ആരോപിച്ചു.

ലൗ ജിഹാദ് വഴി കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്നും ഇതിന് പിന്നില്‍ എസ്.എന്‍.ഡി.പിയുടെ നിഗൂഢ അജണ്ട ഉണ്ടെന്നും ഇടുക്കി ബിഷപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

14ാം വയസ് വരെ വേദപാഠം പഠിക്കുകയും 18 വയസ് വരെ വീട്ടുകാര്‍ വളര്‍ത്തുകയും ചെയ്ത മകള്‍ വിശ്വാസവും പ്രബോധനത്തെയും ഉപേക്ഷിച്ച് മുസ്‌ലിമിന്റെയോ, ഏതെങ്കിലും ഓട്ടോക്കാരന്റെയോ, എസ്.എന്‍.ഡി.പിക്കാരുടെയോ കൂടെ പോകുന്ന അവസ്ഥയുണ്ടെന്നും ഇത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഈ രീതി ശരിയല്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പ്രസ്താവിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more