പാലക്കാട്: വയനാട്ടില്‍ ആദിവാസികളെ മുന്‍നിര്‍ത്തി നടത്തുന്ന സമരങ്ങളോട് വിയോജിപ്പാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. കയ്യേറ്റങ്ങള്‍ ആരു നടത്തിയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട്ടെ സി പി ഐ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ വെളിയം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സി പി ഐ എം നേതൃത്വത്തിലുള്ള കയ്യേറ്റ സമരത്തോട് പാര്‍ട്ടി നിലപാട് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് വെളിയം ഇത് പറഞ്ഞത്.
അതേസമയം സമ്പന്നര്‍മാര്‍ വന്‍തോതില്‍ ഭൂമികൈവശം വെക്കുന്നത് ശരിയല്ലെന്ന് വെളിയം പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ക്ക് സി പി ഐ എം എന്നും എതിരാണ്. ആദിവാസികള്‍ക്ക് ഭൂമി കൊടുക്കുന്നതിന് ശ്രമം നടത്തി വരികയാണെന്നും വെളിയം വ്യക്തമാക്കി.
വയനാട്ടിലെ കയ്യേറ്റ സമരങ്ങള്‍ക്കെതിരെ നേരത്തെ സി പി ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി കെ ഇ ഇസ്മാഈലും രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ എം വി ശ്രേയാംസ്‌കുമാറിന്റെ ഭൂമി കയ്യേറിയത് വ്യക്തിവൈരാഗ്യം മൂലമാകാമെന്ന് മറ്റൊരു ഘടകകക്ഷിയായ ആര്‍ എസ് പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി രാമകൃഷ്ണപിള്ള കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.