| Wednesday, 13th May 2020, 5:02 pm

നവീകരിച്ചിട്ട് ആറുമാസം; വേളിയിലെ കെ.ടി.ഡി.സി ഫ്‌ളോട്ടിങ് റസ്റ്ററന്റ് കായലില്‍ മുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവീകരിച്ചിട്ട് ആറുമാസം മാത്രം കഴിഞ്ഞ വേളിയിലെ ഫ്‌ളോട്ടിങ് റസ്റ്ററന്റ് കായലില്‍ മുങ്ങി. ഒരു നില പൂര്‍ണമായും വെള്ളത്തിനടിയിലായി. കെ.ടി.ഡി.സിയുടെ റസ്റ്ററന്റാണ് ഇത്.

ഓഖി ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് റസ്റ്ററന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആറുമാസംമുമ്പാണ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

നിര്‍മ്മാണത്തിലെ അപാകതകളെത്തുടര്‍ന്നാണ് റസ്റ്ററന്റ് മുങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഇത് കമ്പനി നിഷേധിച്ചു.

വിഷയത്തില്‍ കെ.ടി.ഡി.സിയോ മന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

74 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യത്തോടെയായിരുന്നു റസ്റ്ററന്റിന്റെ നിര്‍മ്മാണം. മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

വേളിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരിഗണിച്ച് മൂന്ന് സ്പീഡ് ബോട്ടുകളും 100 ലൈഫ് ജാക്കറ്റുകളും അഞ്ച് പെഡല്‍ ബോട്ടുകളും ഒരു സോളാര്‍ സഫാരി ബോട്ടും വാങ്ങുന്നതിന് 1.46 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more