| Friday, 7th June 2013, 10:08 am

രാജിവച്ചില്ലെങ്കില്‍ കൃഷ്ണന്‍കുട്ടിയെ പുറത്താക്കുമായിരുന്നെന്ന് വീരേന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ഭാരവാഹിത്വം രാജിവച്ചില്ലെങ്കില്‍ കെ. കൃഷ്ണന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരുന്നു എന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റ്) സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.

അദ്ദേഹം ഉയര്‍ത്തുന്ന വിമതസ്വരം ഇനിയും സഹിക്കാന്‍ കഴിയുമായിരുന്നില്ല. പാര്‍ട്ടിയുടെ ശത്രുക്കളുമായി കൃഷ്ണന്‍കുട്ടി വേദി പങ്കിട്ടിരുന്നതായും വീരേന്ദ്രകുമാര്‍ പറഞ്ഞു. []

കുറേനാളായി പാര്‍ട്ടി നയങ്ങളുമായി കൃഷ്ണന്‍കുട്ടി യോജിച്ചു പോയിരുന്നില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായം പ്രകടിപ്പിക്കേണ്ടത് ആവശ്യമാണ്.  എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം.

പാര്‍ട്ടിക്കു സമാന്തരമായി മറ്റൊരു പ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല.

എസ്.ജെ.ഡി ഇടതുമുന്നണി വിടാനുളള തീരുമാനമെടുത്തത് പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയും കൗണ്‍സിലും സംയുക്തമായി എടുത്ത തീരുമാനമാണ്. യു.ഡി.എഫിലേക്ക് ചേര്‍ന്നതും സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്തു തീരുമാനമെടുത്തു കഴിഞ്ഞാല്‍ പാര്‍ട്ടിയെ അനുസരിക്കുകയാണു വേണ്ടത്.എന്നാല്‍ കൃഷ്ണന്‍കുട്ടിയുടെ പ്രവര്‍ത്തനം ആ തരത്തിലായിരുന്നില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

വിയോജിപ്പുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കു പുറമേ നിന്നു പറയാതെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുകയാണ് കെ.കൃഷ്ണന്‍കുട്ടി ചെയ്യേണ്ടിയിരുന്നതെന്ന് നിയമസഭാ കക്ഷിനേതാവ് എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എയും പ്രതികരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more