| Monday, 3rd September 2018, 5:56 pm

റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി വീണ ജോര്‍ജ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പ്രളയനാന്തര ദുരിതാശ്വാസപ്രവര്‍ത്തനത്തിലെ വീഴ്ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പാളിച്ച പറ്റിയെന്ന് വീണ ജോര്‍ജ് പറഞ്ഞു.

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പാളിച്ച പറ്റിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അവര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. 10000 രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതിലാണ് വന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെതെന്ന് വീണ ജോര്‍ജ് പറഞ്ഞു.

Read:  എലിപ്പനി;അരോഗ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

വിവരശേഖരണം നടത്തുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പാളിച്ചയുണ്ടായെന്നും പത്തനംതിട്ട മണ്ഡലത്തില്‍ എല്ലാവര്‍ക്കും സഹാമെത്തിയില്ലെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more