| Wednesday, 24th June 2026, 5:42 pm

കേരള മോഡല്‍ കാലഹരണപ്പെട്ടെന്ന് മുഖ്യമന്ത്രി; പി.എം ശ്രീ, മദ്യനയം, മിനറല്‍ കോറിഡോര്‍ വിഷയങ്ങളിലും പ്രതികരണം

സിജൊ

തിരുവനന്തപുരം: കേരള മോഡല്‍ കാലഹരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമ സഭയില്‍ മിനറല്‍ കോറിഡോര്‍, മദ്യ നയം, പി.എം. ശ്രീ എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. ബജറ്റ് ചര്‍ച്ചകള്‍ക്കായാണ് നിയമസഭ

‘കേരള മോഡല്‍ എന്ന് പറഞ്ഞ് ആരും അഭിരമിക്കേണ്ട. കേരള മോഡല്‍ നിശ്ചലമാണ്. മന്ദിച്ചിരിക്കുകയാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനെ നവീകരിക്കണം. ഒരു നിയോ കേരള മോഡലുണ്ടാക്കണം. ആ നിയോ കേരള മോഡല്‍ ലക്ഷ്യമിടുന്നത് ഉദ്പാദന ക്ഷമത വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും വ്യവസായ സേവന മേഖലകളെ ശക്തിപ്പെടുത്താനുമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ പൊതുമേഖലയില്‍

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞതിന് പിറകെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മിനറല്‍ കോറിഡോര്‍ പദ്ധതി പ്രകാര്യം ധാതു നിക്ഷേപം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കൈമാറും എന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് ഈ പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു.

‘ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധിയാണ്. അതില്‍ പങ്കാളികളാവുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം കോള്‍ ഇന്ത്യ, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കെ.എം.എം.എല്‍, പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, ടൈറ്റാനിയം കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്‍.എഫ്.ടി.ഡിസി എന്നിവയുടെ കണ്‍സോര്‍ഷ്യമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

അവിടെ സ്വകാര്യ പങ്കാളിത്തമില്ല. ഖനനം നടത്തില്ല. ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ധനവാണ് അവിടെ നടക്കുക. ആ മൂല്യ വര്‍ധനവിലൂടെ ആയിരക്കണക്കിന് കോടി കിട്ടും. കേന്ദ്ര നയം കൂടി അനുസരിച്ച് ആ ക്രിട്ടിക്കല്‍ കോറിഡോറുണ്ടാക്കും. പ്രതിപക്ഷം ഇല്ലാത്ത കഥകളാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പി.എം. ശ്രീ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലല്ലോ’

പി.എം. ശ്രീ നടപ്പാക്കുമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്നും വി.ഡി സതീശന്‍ അവകാശപ്പെട്ടു. ‘ഞങ്ങള്‍ പി.എം. ശ്രീ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലല്ലോ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തുകൊണ്ട് സര്‍ക്കാര്‍ പി.എം. ശ്രീ നടപ്പാക്കുന്നു എന്ന പ്രതിപക്ഷത്തിന്റ ചോദ്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പി.എം ശ്രീ നടപ്പാക്കില്ല പറഞ്ഞ് എന്തുകൊണ്ടാണ് എട്ട് മാസത്തിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പി.എം ശ്രീയില്‍ ഒപ്പുവെച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. അത് പിന്‍വലിക്കാനോ മരവിപ്പിക്കാനോ ആണോ അവര്‍ ഒപ്പുവച്ചതെന്ന് സതീശന്‍ പ്രതിപക്ഷത്തോട് ചോദിച്ചു. മരവിപ്പിച്ച പദ്ധതി എന്തുകൊണ്ട് വീണ്ടും ആരംഭിച്ചു എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യത്തോട് മരവിപ്പിക്കാനാണോ പദ്ധതി അന്ന് നടപ്പാക്കിയതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

‘വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍.ഡി.എഫ്’

വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇത്തരം മദ്യങ്ങള്‍ക്ക് നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും എം.വി ഗോവിന്ദന്‍ എക്സൈസ് മന്ത്രി ആയിരുന്ന സമയത്ത് അതിന് നീക്കം നടത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യ നികുതി സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനത്തെക്കുറിച്ചും സതീശന്‍ വിശദീകരണം നല്‍കി. ടാക്സ് തീരുമാനിച്ചത് ബജറ്റിന്റെ തലേദിവസമാണ്. രാത്രി ഒരു മണിക്കാണ് ബജറ്റുമായി ബന്ധപ്പെട്ട ഭാഗം അച്ചടിച്ചത്. ടാക്സിന്റെ കാര്യത്തില്‍ ഫയല്‍ വേഗത്തില്‍ തന്നെയാണ് പോകേണ്ടത്. മദ്യനയം തീരുമാനിക്കുന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചക്കിടെ

Content Highlight: VD Satheesan Response On PM Shri, Rare Earth Mineral Corridor and Liquor Policy

  
സിജൊ

We use cookies to give you the best possible experience. Learn more