പറവൂര്‍: ദുരന്തമുഖത്ത് നില്‍ക്കുന്ന വ്യക്തികളോട് മോശമായി സംസാരിച്ചതായി ചൂണ്ടിക്കാണിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ നിഷേധിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. കേരള കൗമുദിയോടാണ് എം.എല്‍.എ പ്രതികരണം നടത്തിയത്.
പറവൂരിലെ ചില ഒറ്റപ്പെട്ട ക്യാംപുകളില്‍ ഭക്ഷണവും ആവശ്യ സാധനങ്ങളും എത്തിക്കാന്‍ ലോറിയില്‍ പോയതായിരുന്നു. ക്യാംപുകളില്‍ സാധനങ്ങള്‍ ഇറക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. തങ്ങള്‍ പറയുന്ന ഇടങ്ങളില്‍ സാധനം ഇറക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇത് പറ്റില്ലെന്ന് പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. എം.എല്‍.എ പറഞ്ഞു.
വി.ഡി സതീശന്‍ പോടാ എന്ന് വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും, വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഏത് സാഹചര്യത്തിലും ഇങ്ങനെ ഒരു പ്രതികരണം ദുരന്തമുഖത്ത് ഉണ്ടാവരുത് എന്നായിരുന്നു പ്രതികരണങ്ങള്‍.
സംഭവം ഉണ്ടാവാന്‍ ഇടയായ സാഹചര്യമാണ് ഇപ്പോള്‍ എം.എല്‍.എ വിശദമാക്കിയിരിക്കുന്നത്.