| Wednesday, 25th May 2016, 2:32 pm

വാഴക്കൂമ്പ് തോരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴപ്പഴം പോലെ തന്നെ ഏറെ പോഷകമൂല്യവുമുള്ള ഒന്നാണ് വാഴക്കൂമ്പ്. പണ്ടോക്കെ നമ്മുടെ തൊടിയിലും മറ്റും സുലഭമായി കിട്ടുന്ന ഒന്നായിരുന്നു ഇത്. എന്നാലിപ്പോള്‍ ഇതും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. എന്തായാലും വാഴക്കൂമ്പിനോടുള്ള മലയാളികളുടെ പ്രിയം കുറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. എന്തായാലും വാഴക്കൂമ്പു കൊണ്ട് എങ്ങനെ രുചികരമായ തോരന്‍ ഉണ്ടാക്കാമെന്നു നോക്കാം.

വാഴക്കൂമ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്
പച്ചമുളക്- (കാന്താരി) മൂന്നെണ്ണം
വെളുത്തുള്ളി- ഒരല്ലി
ചെറിയുള്ളി-2 അല്ലി
തേങ്ങ ചിരകിയത്-കാല്‍ക്കപ്പ്

വാഴക്കൂമ്പ് ചെറുതായി അരിഞ്ഞെടുക്കുക. നല്ല പോലെ വെളിച്ചെണ്ണ തിരുമ്മിവെക്കുക. വെളുത്തുള്ളിയും പച്ചമുളകും ചെറിയുള്ളിയും തേങ്ങയും ചതച്ചെടുക്കുക.

ഒരു പാനല്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച വാഴക്കൂമ്പ് ഇടുക. ആവശ്യത്തിന് ഉപ്പുചേര്‍ക്കുക. തീകുറച്ച് അടച്ചുവെയ്ക്കുക. കുറച്ചുസമയത്തിനുശേഷം ചതച്ചുവെച്ച ഉള്ളിയും തേങ്ങയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കിയിടുക. നന്നായി ആറിയശേഷം വാങ്ങാം.

We use cookies to give you the best possible experience. Learn more