| Tuesday, 21st April 2026, 1:32 pm

അങ്ങനെ കാത്തിരുന്ന നിമിഷമെത്തി… അലൻ വിനായകിന് മരുന്ന് കൊടുത്തു; വൈറലായി ‘വാഴ 2’ എ.ഐ വീഡിയോ

നന്ദന എം.സി

മലയാളി പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം ‘വാഴ 2’ സോഷ്യൽ മീഡിയയിലും തിയേറ്ററിലും ഒരേ പോലെ ചർച്ചയാകുകയാണ്.

നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ അപൂർവ വിജയം സ്വന്തമാക്കി മുന്നേറുന്നതിനിടെ, സിനിമയുടെ ക്ലൈമാക്സിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

വാഴ2, Photo: Hashir/ Facebook

ഇൻസ്റ്റഗ്രാം റീലുകൾ വഴി ശ്രദ്ധ നേടിയ ഹാഷിർ ആൻഡ് ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ 200 കോടിയിലധികം കളക്ഷൻ സ്വന്തമാക്കി വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, വിജയ് ബാബു, അജു വർഗീസ് എന്നിവരുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. യുവതലമുറയ്ക്ക് എളുപ്പത്തിൽ കണക്റ്റാവാൻ കഴിയുന്ന കഥയും അവതരണവും ചിത്രത്തെ ജനപ്രിയമാക്കാൻ സഹായിച്ചു.

എന്നാൽ സിനിമയുടെ ക്ലൈമാക്സ് ചില പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. യു.കെ.യിൽ എത്തിയ അലനും വിനായകനും പ്രതീക്ഷിച്ച ജീവിതത്തിന് പകരം കഷ്ടതകളും പ്രതിസന്ധികളും നേരിടേണ്ടിവരുന്ന സാഹചര്യമാണ് ചിത്രത്തിൽ കാണിച്ചത്.

വാഴ2, Photo: Hashir/ Facebook

വിനായകിന്റെ അച്ഛന്റെ മരണശേഷം മാനസികമായും ശാരീരികമായും തളർന്ന വിനായകൻ രോഗബാധിതനാകുമ്പോൾ, അവനെ സഹായിക്കാൻ അലൻ ശ്രമിക്കുന്ന രംഗങ്ങൾ ഏറെ വികാരഭരിതമായിരുന്നു.

ക്ലൈമാക്സിൽ, അലൻ വിനായകിന്റെ അടുത്തേക്ക് എത്തുമെന്ന പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ അത് നടക്കാതെ സിനിമ അവസാനിച്ചതാണ് പലർക്കും നിരാശയായി തോന്നിയത്.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒരു എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അശ്വതി അച്ചു എ.ഐ എന്ന പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ അലൻ വിനായകിന് മരുന്ന് കൊടുക്കുന്ന രംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘ഇതാണ് ഞങ്ങൾ കാത്തിരുന്ന അവസാനം’, ‘ഇപ്പോൾ സമാധാനമായി തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സിനിമയുടെ വികാരഭരിതമായ അവസാനം ഒരു പരിധിവരെ പൂർണമാക്കുന്ന രീതിയിലുള്ള ഈ എ.ഐ സൃഷ്ടി ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

Content Highlight: vazha2 climax AI video goes viral on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more