| Tuesday, 2nd September 2025, 4:27 pm

മികച്ച ബൗളര്‍, അദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നത് അര്‍ത്ഥശൂന്യമാണ്: വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ബൗളിങ് യൂണിറ്റിനെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്. ഇന്ത്യയ്ക്ക് വേണ്ടി താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ വസീം അക്രം.

ജസ്പ്രീത് ബുംറ ഒരു അത്ഭുതകരമായ ബൗളറാണെന്നും അതുല്യമായ ആക്ഷനും മികച്ച പേസും താരത്തെ വേറിട്ടു നിര്‍ത്തുന്നു എന്നും വസീം അക്രം പറഞ്ഞു. ബുംറയെ മികച്ച രീതിയാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കൈകാര്യം ചെയ്തതെന്നും ബുംറയെ താരതമ്യം ചെയ്യുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ജസ്പ്രീത് ബുംറ ഒരു അത്ഭുതകരമായ ബൗളറാണ്. അതുല്യമായ ആക്ഷനും മികച്ച പേസും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്തതിനും ശരിയായ സമീപനം സ്വീകരിച്ചതിനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് ക്രെഡിറ്റ്. അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത് അര്‍ത്ഥശൂന്യമാണ്. അദ്ദേഹം ആധുനിക കാലത്തെ മികച്ച കളിക്കാരനാണ്,’ ജിയോ ടി.വിയില്‍ വസീം അക്രം പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Vasim Akram Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more