| Monday, 2nd June 2014, 7:49 pm

ഗംഭീര്‍ ഈ സീസണിലെ മികച്ച ക്യാപ്റ്റന്‍: അക്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബാംഗ്ലൂര്‍: ഗൗതം ഗംഭീര്‍ ഈ ഐ.പി.എല്‍ സീസണിലെ മികച്ച ക്യാപ്റ്റനെന്ന് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം വസീം അക്രം. കൊല്‍ക്കത്ത നൈററ് റൈഡേഴ്‌സിന് രണ്ടാം തവണയും കിരീടം നേടിക്കൊടുത്ത ഗംഭീറിനെ പ്രശംസിക്കുകയായിരുന്നു ടീമിന്റെ ബൗളിങ്ങ് കോച്ച് കൂടിയായ അക്രം.

നായകന്റെ കരുത്തില്‍ ടീമിനു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ സാധിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഗൗതമാണെന്ന് വിശ്വസിക്കുന്നു- ഐ.പി.എല്ലിന്റെ ഒദ്യോഗിക വെബ് സൈറ്റിലൂടെയാണ് അക്രം ഗംഭിറിനെ പ്രശംസിച്ചത്.

പഞ്ചാബിന്റെ വിക്കറ്റിന് വേണ്ടി ബൗള്‍ ചെയ്യാനാണ് ഗൗതം ബൗളര്‍മാരോട് നിര്‍ദേശിച്ചത്. ഇതും വിജയത്തിന് കാരണമായി. വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും ഗൗതമിനും ടീമംഗങ്ങള്‍ക്കുമാണ- അക്രം പറയുന്നു. എതിര്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത വീണ്ടും കിരീടം ചൂടിയത്.

Latest Stories

We use cookies to give you the best possible experience. Learn more