| Monday, 27th April 2020, 5:34 pm

വിജയിയുടെ ഈ സൂപ്പര്‍ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി വരുണ്‍ ധവാന്‍?; സംവിധാനം ആറ്റ്‌ലി തന്നെയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയിയുടെ തെറി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. വരുണ്‍ ധവാനാണ് വിജയുടെ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുക. വിജയ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വരുണ്‍ ധവാന്‍ സമ്മതം മൂളിയതിനെ തുടര്‍ന്ന് തിരക്കഥയെ കുറിച്ച് ചര്‍ച്ച നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റ്‌ലി തന്നെയാണോ ഈ ചിത്രം ബോളിവുഡിലും സംവിധാനം ചെയ്യുക എന്നതില്‍ ഇപ്പോള്‍ ഉറപ്പില്ല. എന്നാല്‍ ട്വിറ്ററില്‍ വരുണ്‍ ധവാനും ആറ്റ്‌ലിയും തമ്മിലുള്ള അടുപ്പത്തെ മുന്‍നിര്‍ത്തി ചിത്രം ആറ്റ്‌ലി തന്നെ സംവിധാനം ചെയ്‌തേക്കുമെന്നാണ് പറയുന്നത്.

ഷാരൂഖ് ഖാനെ നായകനാക്കി ബോളുവുഡില്‍ ആറ്റ്‌ലി ചിത്രമൊരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

1995ല്‍ പുറത്ത് വന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം കൂലി നമ്പര്‍ വണ്ണിന്റെ റീമേക്കില്‍ ആണിപ്പോള്‍ വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more