ഐ.സി.സിയുടെ ടി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ പേസര്‍ ജേക്കബ് ഡഫിയെ വെട്ടിയാണ് വരുണ്‍ ഒന്നാമനായത്. 818 എന്ന തകര്‍പ്പന്‍ റേറ്റിങ് പോയിന്റാണ് വുണിനുള്ളത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റാണ് താരം സ്വന്തമാക്കിയത്. ടി-20യില്‍ മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും ഇത്രയും ഉയര്‍ന്ന റേറ്റിങ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് വരുണിന്റെ റാങ്കിങ്ങില്‍ ഉയര്‍ച്ച ഉണ്ടാക്കിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വലംകൈയ്യന്‍ ബൗളര്‍ നേടിയിട്ടുണ്ട്.
അവസാനമായി ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ നിന്ന് 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ താരം നേടിയിരുന്നു. 2.75 എന്ന കിടിലന്‍ എക്കേണമിയിലാണ് താരം പന്തെറിഞ്ഞതും പ്രോട്ടിയാസിനെ സമ്മര്‍ദത്തിലാക്കിയതും.
ഇതോടെ മറ്റൊരു ചരിത്ര നേട്ടത്തിലെത്താനും വരുണ്‍ ചക്രവര്‍ത്തിക്ക് സാധിച്ചിരിക്കുകയാണ്. ഐ.സി.സിയുടെ ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗളിങ് റാങ്കിങ് സ്വന്തമാക്കുന്ന ആദ്യ പത്ത് താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാനാണ് താരത്തിന് സാധിച്ചത്. നേട്ടത്തില്‍ എട്ടാമനായാണ് ഇന്ത്യന്‍ സ്പിന്നര്‍ എന്‍ട്രി ചെയ്തത്. റാങ്കിങ്ങിന്റെ പൂര്‍ണ രൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഉമര്‍ ഗുല്‍ (പാകിസ്ഥാന്‍) – 865
സാമുവല്‍ ബദ്രീ (വെസ്റ്റ് ഇന്‍ഡീസ്) – 864
ഡാനിയല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്) – 858
സുനില്‍ നരെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്) – 832
റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 828
തബ്രായിസ് ഷംസി (സൗത്ത് ആഫ്രിക്ക) – 827
ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 822
വരുണ്‍ ചക്രവര്‍ത്തി (ഇന്ത്യ) – 818
ഷദാബ് ഖാന്‍ (പാകിസ്ഥാന്‍) – 811
വാനിന്ദു ഹസരംഗ (ശ്രീലങ്ക) – 809
നിലവില്‍ അന്താരാഷ്ട്ര ടി-20യില്‍ 30 ഇന്നിങ്‌സില്‍ നിന്ന് 51 വിക്കറ്റുകള്‍ നേടാന്‍ വരുണിന് സാധിച്ചു. 5/17 എന്ന മികച്ച ബൗളിങ് പ്രകടനവും വരുണ്‍ സ്വന്തമാക്കി. 6.74 എന്ന എക്കോണമിയും താരത്തിനുണ്ട്. 15.00 എന്ന തകര്‍പ്പന്‍ ആവറേജാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. രണ്ട് ഫൈഫറും ചക്രവര്‍ത്തിയുടെ അക്കൗണ്ടിലുണ്ട്.
Content Highlight: Varun Chakravarthy In Great Record Achievement In T-20 Ranking