ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഏഷ്യാ കപ്പില്‍ തുടരുന്ന മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്തിച്ചത്.
കരിയര്‍ ബെസ്റ്റ് റാങ്കിങ്ങുമായാണ് താരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. കരിയറില്‍ ഇതാദ്യമായാണ് താരം ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
733 എന്ന റേറ്റിങ്ങുമായി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്.
ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാം ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ചക്രവര്‍ത്തി. ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇതിന് മുമ്പ് ഒന്നാം റാങ്കിലെത്തിയ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.
റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ജേകബ് ഡഫി ഒരു സ്ഥാനം നഷ്ടപ്പെട്ട് രണ്ടാം സ്ഥാനത്തേക്ക് വീണു. വിന്‍ഡീസ് താരം അകീല്‍ ഹൊസൈന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദം സാംപ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തി.
ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആദില്‍ റഷീദ് രണ്ടാമത് നിന്നും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു.
ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ സൂപ്പര്‍ താരം നുവാന്‍ തുഷാരയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ആറ് റാങ്കുകള്‍ മെച്ചപ്പെടുത്തിയ താരം നിലവില്‍ ആറാം സ്ഥാനത്താണ്.
നുവാന്‍ തുഷാര
വാനിന്ദു ഹസരങ്ക (ശ്രീലങ്ക), രവി ബിഷ്‌ണോയ് (ഇന്ത്യ), നഥാന്‍ എല്ലിസ് (ഓസ്‌ട്രേലിയ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) എന്നിവരാണ് ഏഴ് മുതല്‍ പത്ത് വരെ റാങ്കിലുള്ളത്.
അക്‌സര്‍ പട്ടേല്‍ (12), അര്‍ഷ്ദീപ് സിങ് (14), കുല്‍ദീപ് യാദവ് (23), ജസ്പ്രീത് ബുംറ (40) എന്നിവരാണ് ആദ്യ 50 റാങ്കില്‍ ഇടം നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍
ഐ.സി.സി ടി-20 ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.
കേവലം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മാത്രമല്ല, അന്താരാഷ്ട്ര ടി-20യുടെ സമസ്ത മേഖലകളിലും ഇന്ത്യയുടെ തേരോട്ടമാണ്. മികച്ച ടീം, മികച്ച ബാറ്റര്‍, മികച്ച ഓള്‍ റൗണ്ടര്‍ എന്നീ റാങ്കിങ്ങുകളിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.
ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അഭിഷേക് ശര്‍മയും ഓള്‍ റൗണ്ടര്‍മാരില്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് ഒന്നാമതുള്ളത്.
ഐ.സി.സി ടി-20 ടീം റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.
ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.
ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക.
Content highlight: Varun Chakravarthy became No.1 T20I Bowler