| Saturday, 11th August 2018, 8:28 pm

അമല്‍ നീരദ് മാജിക് വീണ്ടും, നസ്രിയയുടെ പാട്ടില്‍ പ്രണയാതുരരായി ഫഹദും ഐശ്വര്യയും ; വരത്തനിലെ വീഡിയോ സോംഗ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനിലെ വീഡിയോ സോംഗ് പുറത്തിറങ്ങി. നടി നസ്രിയ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്.

മായാനദി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് വരത്തനില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വായമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more