| Saturday, 23rd June 2018, 4:41 pm

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സി.ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.


Also Read “ഇന്ത്യയില്‍ നിന്നും പറക്കുന്ന അടുത്ത പക്ഷി അമിത് ഷാ ആയിരിക്കും”; കറന്‍സി വിഷയത്തില്‍ ബി.ജെ.പി അധ്യക്ഷന് നേരെ വിരല്‍ ചൂണ്ടി സോഷ്യല്‍ മീഡിയ


വാസുദേവന്റെ വീടാക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിവാക്കാമെന്ന്
വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

ശ്രീജിത്തിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്.രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നല്‍കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്ത് മരിച്ചു. ഇതോടെ അഭിഭാഷകര്‍ മുഖേനെ ഇയാള്‍ പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി. സി.ഐ ക്രിസ്പിന്‍ സാമിന് നല്കാമെന്നും അദ്ദേഹം കേസില്‍ നിന്നും ഒഴിവാക്കിത്തരുമെന്നും പറഞ്ഞാണ് ഇയാള്‍ കൈക്കൂലിയായി പണം വാങ്ങിയതെന്നാണ് ആക്ഷേപം.

Latest Stories

We use cookies to give you the best possible experience. Learn more