| Tuesday, 3rd December 2019, 10:02 pm

വലിയ പെരുന്നാളുമായി ഷെയ്ന്‍ നിഗം; പോസ്റ്റര്‍ പുറത്തു വിട്ടു; റിലീസ് ഡിസംബര്‍ 20ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഷെയ്ന്‍ നിഗം നായകനാവുന്ന വലിയ പെരുന്നാളിന്റെ പോസ്റ്റര്‍ പുറത്തു വിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്ററും റിലീസ് തിയതിയും പുറത്ത് വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുക. നേരത്തെ ഈദ് റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് വൈകുകയായിരുന്നു.

നവാഗതനായ ഡിമില്‍ ഡെന്നീസാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ എഴുതിയിരിക്കുന്നതും ഡിമിലാണ്.

ഷെയ്നിന് പുറമെ വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more