| Monday, 7th September 2026, 5:02 pm

തിരിച്ചടിയില്‍ നിന്നും റയലിന് മോചനം; വലന്‍സിയയുടെ വല നിറച്ച് ഫ്ലിക്കിന്റെ പട്ടാളം

സുദേവ് എ

ലാ ലിഗയില്‍ ഹാട്രിക് കിരീടമെന്ന ലക്ഷ്യവുമായി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ അപരാജിത കുതിപ്പ് തുടരുകയാണ്. നാലാം മത്സരത്തില്‍ വലന്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കറ്റാലന്മാര്‍ പുതിയ സീസണില്‍ പരാജയമറിയാതെയാണ് കുതിക്കുന്നത്.

സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍ ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍. ഫെര്‍മിന്‍ ലോപസ്, പെഡ്രി, റഫീന്യ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി ബാഴ്സക്ക് വമ്പന്‍ വിജയം സമ്മാനിക്കുകയായിരുന്നു.

ഈ മത്സരത്തില്‍ വലന്‍സിയയുടെ വലയില്‍ ബാഴ്‌സ ഗോള്‍ മഴ പെയ്യിച്ചതോടെ ഒരു മോശം റെക്കോഡിലേക്കാണ് വലന്‍സിയ വീണത്. ഹാന്‍സി ഫ്‌ലിക്ക് ബാഴ്‌സയുടെ പരിശീലകനായി ചുമതയേറ്റത്തിന് ശേഷം ബാഴ്‌സലോണ ക്ലബ്ബില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങുന്ന ടീമായാണ് വലന്‍സിയെ മാറിയത്.

ഫ്‌ലിക്കിന്റെ വരവിന് പിന്നാലെ 25 ഗോളുകളാണ് ബാഴ്‌സ വലന്‍സിയയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. 22 ഗോളുകള്‍ വഴങ്ങിയ റയല്‍ മാഡ്രിഡിനെ മറികടന്നാണ് വലന്‍സിയെ ഈ തിരിച്ചടിയുടെ റെക്കോഡില്‍ ഒന്നാമതായത്.

കളിച്ച നാല് മത്സരത്തില്‍ നിന്നും 17 ഗോളും 15 ഗോളിന്റെ വ്യത്യാസവുമായി 12 പോയിന്റോടെ ബാഴ്സ ഒന്നാമത് ശക്തമായ ആധിപത്യം തുടരുകയാണ്. ഗോള്‍വേട്ടക്കാരുടെ പട്ടികയിലും ഗോളടിപ്പിച്ചവരുടെ പട്ടികയിലും ബാഴ്സയുടെ ഡോമിനേഷന്‍ തന്നെയാണ് കാണാനാകുന്നത്.

നാല് മത്സരത്തില്‍ നിന്നും ആറ് ഗോളുമായി റഫീന്യയാണ് ഗോള്‍ വേട്ടക്കാരില്‍ ഒന്നമന്‍. അസിസ്റ്റില്‍ ആന്തണി ഗോര്‍ഡനാണ് ഒന്നാമത്. നാല് തവണയാണ് ഗോര്‍ഡന്‍ സഹതാരങ്ങള്‍ക്ക് ഗോളിന് വഴിയൊരുക്കിയത്.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് ബാഴ്സ അടുത്ത മത്സരം കളിക്കുക. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ഫെയ്നൂര്‍ഡാണ് എതിരാളികള്‍. ആറാം യൂറോപ്യന്‍ കിരീടത്തിനായി സ്വന്തം തട്ടകത്തില്‍ നിന്നാണ് ബാഴ്സ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്. 13ന് ലാ ലിഗയില്‍ ലെവന്റെയെയും ബാഴ്സ നേരിടും. ലെവന്റെയുടെ ഹോം ഗ്രൗണ്ടാണ് വേദി.

Content Highlight: Valancia create a unwanted record against Barcelona

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more