| Saturday, 27th December 2025, 8:48 pm

ക്യാപ്റ്റന്‍ സൂര്യവംശി; ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലെ വെടിക്കെട്ട് തുടരാന്‍ വണ്ടര്‍കിഡ്

ഫസീഹ പി.സി.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനും അണ്ടര്‍ 19 ലോകപ്പിനുമുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. സൗത്ത് ആഫ്രിക്കക്ക് എതിരെ ഇന്ത്യയെ നയിക്കുക യുവതാരം വൈഭവ് സൂര്യവംശിയാണ്. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയും വൈസ് ക്യാപ്റ്റന്‍ വിഹാന്‍ മല്‍ഹോത്രയും കളിക്കില്ല.

Photo: Tanuj/x.com

കൈത്തണ്ടയ്ക്ക് പരിക്കേറ്റതാണ് ഇരുവര്‍ക്കും വിനയായത്. ഇവര്‍ക്ക് പകരം യുവരാജ് ഗോഹില്‍, രാഹുല്‍ കുമാര്‍ എന്നിവര്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മാഹ്‌ത്രെയും മല്‍ഹോത്രയും കൂടുതല്‍ പരിശോധനകള്‍ക്കായി ബെംഗളൂരു സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തും. അതിന് ശേഷം ഇരുവരും അണ്ടര്‍ 19 ഏകദിന ലോകകപ്പിനുള്ള ടീമിന് ഒപ്പം ചേരും.

Photo: Tanuj& RDK/x.com

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിങ്, എന്നിവരെല്ലാം ഇരു സ്‌ക്വാഡിലെ ഇടം പിടിച്ചിട്ടുണ്ട്. മലയാളി താരം മുഹമ്മദ് ഇനാനും പ്രോട്ടിയാസിനെതിരെയുള്ള ടീമിലും ലോകകപ്പിനുള്ള ടീമിലും ഇടം കണ്ടെത്തി.

2026 ജനുവരി മൂന്ന് മുതലാണ് സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

അതിനുശേഷമാണ് അണ്ടര്‍ 19 ലോകകപ്പ് തുടങ്ങുന്നത്. സിംബാബ്വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 15നാണ് ആരംഭിക്കുക. ഫെബ്രുവരി ആറിനാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോര്.

ലോകകപ്പില്‍ നാല് ഗ്രൂപ്പുകളിക്കായി 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഇടം പിടിച്ചിട്ടുള്ളത്. ന്യൂസിലാന്‍ഡ്, യു.എസ്.എ, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ ഒപ്പം ഈ ഗ്രൂപ്പിലുള്ളത്.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

വൈഭവ് സൂര്യവംശി (ക്യാപ്റ്റന്‍), ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ് അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ. പട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍, യുവരാജ് ഗോഹില്‍, രാഹുല്‍ കുമാര്‍.

അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ് അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ. പട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍

Content Highlight: Vaibhav Suryavanshi named U 19 Indian captain for South African Tour before U19 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more