ദുലീപ് ട്രോഫി ഫൈനലിലും വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശി. ഈസ്റ്റ് സോണ്‍ താരമായ വൈഭവ് സൗത്ത് സോണിനെതിരെ 37 പന്തില്‍ 44 റണ്‍സ് നേടിയാണ് മടങ്ങിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് 15കാരന്റെ ബാറ്റില്‍ നിന്നും പിറന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റിലും ടി-20 മോഡിലായിരുന്നു വൈഭവിന്റെ ബാറ്റിങ് പ്രകടനം.
ദുലീപ് ട്രോഫി സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെയും തകര്‍പ്പന്‍ പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. വൈഭവ് 81 പന്തില്‍ 92 റണ്‍സ് നേടിയാണ് തിളങ്ങിയത്. ഏഴ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
ഇതോടെ ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 15 വയസും 157 ദിവസവും പ്രായമായുള്ളപ്പോഴാണ് താരത്തിന്റെ ഈ ചരിത്രനേട്ടം. 57 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് വൈഭവ് തകര്‍ത്തത്.
1969 ലക്ഷ്മണ്‍ സിങ് നേടിയ റെക്കോഡാണ് വൈഭവ് തകര്‍ത്തെറിഞ്ഞത്. 16 വയസും 23 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ലക്ഷ്മണ്‍ ഈ നേട്ടം കൈവരിച്ചത്.
സെമി ഫൈനലില്‍ ഈസ്റ്റ് സോണിനെ നയിച്ചതും വൈഭവ് തന്നെയാണ്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റ് പുറത്താവേണ്ടി വന്നതിന് പിന്നാലെയാണ് ഈ വലിയ ചുമതല സൂര്യവംശിയെ തേടിയെത്തിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി.
അതേസമയം ഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഈസ്റ്റ് സോണ്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. വൈഭവിന്റെ വിക്കറ്റിന് പുറമെ അഭിമന്യു ഈശ്വരനെയുമാണ് ഈസ്റ്റ് സോണിന് നഷ്ടമായത്. 86 പന്തുകളില്‍ നിന്നും 76 റണ്‍സ് നേടിയാണ് അഭിമന്യു മടങ്ങിയത്. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content Highlight: Vaibhav Suryavanshi great performance in Duleep trophy final