| Saturday, 17th January 2026, 4:13 pm

കോഹ്‌ലിയെ വെട്ടി വൈഭവ്; ജെയ്സ്വാളും ഗില്ലുമൊന്ന് സൂക്ഷിച്ചോ, അടുത്തത് നിങ്ങളുടെ ഊഴമാണ്!

ഫസീഹ പി.സി.

ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള മത്സരം അരങ്ങേറുകയാണ്. നിലവില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയിട്ടുണ്ട്. 90 പന്തില്‍ 63 റണ്‍സുമായി അഭിഗ്യാന്‍ കുണ്ഡുവും ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത ആര്‍. എസ്. അംബരീഷുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 67 പന്തില്‍ 72 റണ്‍സുമായാണ് തിരികെ നടന്നത്. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഈ പ്രകടനത്തോടെ വൈഭവിന് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കാന്‍ സാധിച്ചു. യൂത്ത് ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ വൈഭവിന് 20 ഇന്നിങ്സില്‍ നിന്ന് 1047 റണ്‍സുണ്ട്.

ഇതിനൊപ്പം വൈഭവ് യൂത്ത് ഏകദിനത്തില്‍ ഏറ്റവും റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോഹ്‌ലിയെ മറികടക്കുകയും ചെയ്തു. ബംഗ്ലാദേശിന് എതിരെ മൂന്ന് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോളാണ് താരം ഈ നേട്ടം കൈവരിച്ചത്. കോഹ്‌ലിയ്ക്ക് യൂത്ത് ഏകദിനത്തില്‍ 25 ഇന്നിങ്‌സില്‍ നിന്ന് 978 റണ്‍സാണുള്ളത്.

കോഹ്‌ലിയെ മറികടന്നെങ്കിലും വൈഭവ് ഈ ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ്. 1404 റണ്‍സെടുത്ത വിജയ് ഹാരി സോളാണ് ഒന്നാമത്. പിന്നില്‍ യശസ്വി ജെയ്സ്വാളും ടി.എം. ശ്രീവാസ്തവയും നാലാം സ്ഥാനത്തായി ശുഭ്മന്‍ ഗില്ലുമുണ്ട്.

യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിജയ് സോള്‍ – 36 – 1404

യശസ്വി ജെയ്സ്വാള്‍ – 27 – 1386

ടി.എം. ശ്രീവാസ്തവ – 31 – 1316

ശുഭ്മന്‍ ഗില്‍ – 15 – 1149

ഉന്മുക്ത് ചന്ദ് – 21 – 1149

സര്‍ഫറാസ് ഖാന്‍ – 30 – 1080

വൈഭവ് സൂര്യവംശി – 20 – 1047

വിരാട് കോഹ്‌ലി – 25 – 978

Content Highlight: Vaibhav Suryavamshi surpassed Virat Kohli in most runs by Indians in Youth ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more