| Wednesday, 27th May 2026, 8:38 pm

മൂന്ന് റണ്‍സകലെ നഷ്ടമായത് ചരിത്രം; വൈഭവ ആട്ടത്തില്‍ വീഴാതെ ഗെയ്ല്‍

Sudev A

2026 ഐ.പി.എല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. മുല്ലന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. എന്നാല്‍ കമ്മിന്‍സിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് രാജസ്ഥന്‍ യുവതാരം വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വൈഭവ് പുറത്താവുകയായിരുന്നു. പ്രഫുല്‍ ഹിന്‍ജെയുടെ പന്തില്‍ സ്മ്രാന്‍ രവിചന്ദ്രന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഐ.പി.എല്ലിലെ വേഗതയേറിയ സെഞ്ച്വറി നേടാമായിരുന്ന സുവര്‍ണാവസരമായിരുന്നു വൈഭവിന് നഷ്ടമായത്.

ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണുള്ളത്. 30 പന്തില്‍ നിന്നുമായിരുന്നു സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നത്. ഒരു പന്തകലെ ഈ റെക്കോഡ് തകര്‍ക്കമായിരുന്ന നിമിഷത്തിലാണ് വൈഭവ് പുറത്തായത്.

അതേസമയം 16 പന്തില്‍ നിന്നുമാണ് വൈഭവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐ.പി.എല്‍ പ്ലേ ഓഫിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണ് 15കാരന്‍ അടിച്ചെടുത്തത്. ഈ റെക്കോഡില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇതിഹാസം സുരേഷ് റെയ്നക്കൊപ്പമാണ് വൈഭവ്.

വൈഭവ് സൂര്യവംശി. Photo: iplt20.com

ഐ.പി.എല്‍ പ്ലേ ഓഫില്‍ വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയ താരം, പന്തുകളുടെ എണ്ണം

വൈഭവ് സൂര്യവംശി-16

സുരേഷ് റെയ്ന-16

വിരേന്ദര്‍ സെവാഗ്-21

രജത് പാട്ടിദാര്‍-21

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് കടന്നത്. നിര്‍ണായകമായ രണ്ട് മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് റിയാന്‍ പരാഗും സംഘവും പ്ലേ ഓഫിലെത്തിയത്. വൈഭവിന്റെ മിന്നും ഫോമില്‍ റിയാന്‍ പരാഗും സംഘവും രണ്ടാം ഐ.പി.എല്‍ കിരീടമാണ് സ്വപ്നം കാണുന്നത്.

2008ല്‍ ആദ്യ ഐപിഎല്‍ സീസണില്‍ ഷെയ്ന്‍ വോണിന് കീഴില്‍ കിരീടം ചൂടിയതിന് ശേഷം ഒരിക്കല്‍ പോലും രാജസ്ഥാന് കിരീട നേട്ടത്തിലെത്താന്‍ നേടാന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്റെ നീണ്ട വര്‍ഷക്കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Vaibhav Suryavamshi set a record the fastest fifty in IPL play off

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more