| Friday, 4th November 2016, 8:41 pm

വടക്കാഞ്ചേരി പീഡനം; ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് കുമ്മനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്പീക്കര്‍ പദവിയിലിരുന്ന രാധാകൃഷ്ണന് അബദ്ധം പറ്റി എന്നു പറയാനാകില്ല.  ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇത് വ്യക്തമാക്കുന്നു. ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും സുപ്രീംകോടതി നിര്‍ദേശത്തിന്റെ ലംഘനവുമാണ് രാധാകൃഷ്ണന്‍ നടത്തിയതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണവിധേയരായ സി.പി.ഐ.എം അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെയും പാര്‍ട്ടി അംഗം പി.സി ബിനീഷിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കുമ്പോഴായിരുന്നു കെ.രാധാകൃഷ്ണന്‍ പരാതിക്കാരുടെ പേര് പരാമര്‍ശിച്ചത്.

ജയന്തന്റെ പേര് പരാമര്‍ശിക്കാമെങ്കില്‍ പരാതിക്കാരുടെ പേര് പരാമര്‍ശിക്കുന്നതിലും തെറ്റില്ലെന്നായിരുന്നു ഇക്കാര്യം ചോദ്യംചെയ്യപ്പെട്ടപ്പോള്‍ രാധാകൃഷ്ണന്റെ പ്രതികരണം.

സ്പീക്കര്‍ പദവിയിലിരുന്ന രാധാകൃഷ്ണന് അബദ്ധം പറ്റി എന്നു പറയാനാകില്ല.  ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇത് വ്യക്തമാക്കുന്നു. ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more