| Saturday, 2nd May 2026, 8:07 am

മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടായിരുന്നിട്ടും സീന്‍ തൂക്കിയത് ബാബു ആന്റണിയാ, ഇന്‍സ്റ്റഗ്രാമിന് തീയിട്ട് വാഴയുടെ 90s വേര്‍ഷന്‍

അമര്‍നാഥ് എം.

ഏതൊരു സിനിമ ഹിറ്റായാലും അതിലെ പ്രധാന താരങ്ങളെ മാറ്റി 90കളുടെ വേര്‍ഷന്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ലോകഃ, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമം തുടങ്ങി ഹിറ്റായ സിനിമകളുടെയെല്ലാം 90s വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.

നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ വാഴ 2ന്റെ 90s വേര്‍ഷനും കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. എല്ലാവരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ. അശ്വതി അച്ചു എ.ഐ എന്ന ഐ.ഡിയാണ് വീഡിയോ പങ്കുവെച്ചത്. വാഴ 2ല്‍ ‘കൊച്ചുകുഞ്ഞിന്റച്ചനൊരു’ എന്ന പാട്ടിന് മുമ്പുള്ള രംഗമാണ് എ.ഐ ഉപയോഗിച്ച് റീക്രിയേറ്റ് ചെയ്തത്.

ഹാഷിറിനും അലനും വാണിങ് നല്‍കുന്ന കഥാപാത്രമായി മുകേഷിനെയാണ് കാണിച്ചിരിക്കുന്നത്. മുകേഷിന്റെ പഴയകാല ഗെറ്റപ്പാണ് വീഡിയോയിലുള്ളത്. ഹാഷിറിന് പകരം മോഹന്‍ലാലും അലന് പകരം ശ്രീനിവാസനുമാണ് വീഡിയോയിലുള്ളത്. പക്കാ മാച്ചാകുന്ന തരത്തിലാണ് ഇരുവരെയും റീക്രിയേറ്റ് ചെയ്തത്. അജിന് പകരം റഹ്‌മാനാണ് വീഡിയോയില്‍.

‘അവന്റെ ചേട്ടനാരാണെന്ന് അറിയുമോ’ എന്ന ഡയലോഗിന് ശേഷം മമ്മൂട്ടിയുടെ ഇന്‍ട്രോ പലരെയും ഞെട്ടിച്ചു. വിനായകിന് പകരം ബാബു ആന്റണിയുടെ എന്‍ട്രി കൂടിയായപ്പോള്‍ റീല്‍ ഗംഭീരമായി. മുജീബ് സാറായി തിലകനും മനോജ് സാറായി നെടുമുടി വേണുവുമാണ് റീലിലുള്ളത്. ഷൈന എന്ന കഥാപാത്രമായി ശോഭനയും കൂടിയായപ്പോള്‍ അടുത്ത് കണ്ടതില്‍ വെച്ച് മികച്ച ഒരു എ.ഐ റീലായി ഇത് മാറി.

മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് എന്നിവരെല്ലാം ഉണ്ടായിട്ടും റീല്‍ തൂക്കിയത് ബാബു ആന്റണിയാണെന്നാണ് കമന്റുകള്‍. മോഹന്‍ലാല്‍ സ്‌കോര്‍ ചെയ്യുമെന്ന് വിചാരിച്ചെങ്കിലും ബാബു ആന്റണി വന്നതോടെ സീന്‍ മാറിയെന്ന് ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച എസ്.പി സേവിയറിന് പകരം ആര് വേണമെന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

ലാലു അലക്‌സ്, ജഗതി, എം.ജി. സോമന്‍, മുരളി, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു എന്നിവരുടെ പേരാണ് പലരും കമന്റുകളില്‍ പങ്കുവെച്ചത്. ഇവരില്‍ ആരായാലും ഗംഭീരമാകുമെന്നും കമന്റുകളുണ്ട്. ഒറിജിനലിനെ കടത്തിവെട്ടുന്ന എ.ഐ റീല്‍ എന്നും കമന്റുകളുണ്ട്. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത റീല്‍ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

‘ചേട്ടന്റെ കൂട്ടുകാരന്‍ ബാബു ആന്റണിയോട് മുട്ടാന്‍ മോഹന്‍ലാലും ശ്രീനിയും കൂട്ടിയാല്‍ കൂടില്ല, അതൊരു ഹെവി ഐറ്റമാണ്’, ‘റഹ്‌മാന്‍ എമ്മാതിരി പെര്‍ഫക്ട് കാസ്റ്റിങ്’, ‘എല്ലാം കൂട്ടുകാരന്‍ കൊണ്ടുപോയി’, ‘ഇപ്പോഴാണ് ശരിക്കും തൂക്കിയത്’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെയുള്ള മറ്റ് കമന്റുകള്‍.

Content Highlight: Vaazha 2 90s version AI Reel viral in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more