| Sunday, 6th October 2013, 10:51 am

വി.എസ് കാതിക്കുടം സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: ##കാതിക്കുടം നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കാതിക്കുടത്ത്.

കാതിക്കുടം സമരസമിതിയും സി.പി.ഐ.എമ്മും വി.എസിന് വെവ്വേറെ സ്വീകരണം നല്‍കി. ഒരേ ആവശ്യം ഉന്നയിച്ചാണ് രണ്ട് കൂട്ടരും സമരം നടത്തുന്നതെന്ന് വി.എസ് പറഞ്ഞു.

നീറ്റാ ജലാറ്റിന്‍ കമ്പനി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്‌നങ്ങളില്‍ അടുത്തിടെയാണ് സി.പി.ഐ.എം രംഗത്തെത്തുന്നത്. ഇതിനെ തുടര്‍ന്നാണ് വി.എസ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയത്.

സമരത്തെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും വി.എസ് അറിയിച്ചു. നീറ്റാ ജലാറ്റിന്‍ കമ്പനി ജീവനക്കാരും വി.എസിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തി.

കാതിക്കുടം സമരം നടത്തുന്നത് വികസന വിരുദ്ധര്‍: എളമരം കരീം

Latest Stories

We use cookies to give you the best possible experience. Learn more