തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ഇന്ന് (തിങ്കളാഴ്ച്ച) അഞ്ച് മണിയോടെ എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ (22-07-25) രാവിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം അനുവദിക്കും. ദര്‍ബാര്‍ഹാളില്‍വെച്ച് ഔദ്യോഗികമായ യാത്രയയപ്പ് നല്‍കും. എല്ലാവരേയും പൊതുദര്‍ശനത്തില്‍ അനുവദിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു.
തുടര്‍ന്ന് ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലേക്ക് രാത്രിയോട് എത്തിച്ചേര്‍ന്ന ശേഷം മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് അനുവദിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കരിക്കും.
Content Highlight: V. S. Achuthanandan’s public appearance today at AKG Center