| Tuesday, 22nd July 2025, 10:44 am

വിപ്ലവനായകന് ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; സംസ്‌കാരം നാളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമരനായകന് വി.എസിന് അന്ത്യാഭ്യവാദ്യമര്‍പ്പിക്കുകയാണ് കേരളം. തിരുവന്തപുരത്തെ ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലായിരുന്നു വി.എസിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഒമ്പതുമണിയോടെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരകണക്കിനാളുകളാണ് ഇന്നലെ രാത്രി വി.എസിനെ ഒരു നോക്കുകാണാനായി എ.കെ.ജി സെന്ററിലെത്തിയത്. നാളെ ഉച്ച കഴിഞ്ഞാണ് സംസ്‌കാരം. ആലപ്പുഴ വലിയചുടുകാട്ടിലാണ് സംസ്‌കാരം.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ന് ആയിരുന്നു വി.എസ്. അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരുമാസക്കാലമായി തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില അതീവ ഗുരുതരമായിരുന്ന സാഹചര്യത്തിലും ഇടക്ക് ആരോഗ്യനില ചെറിയ രീതിയില്‍ ഭേദപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ഗുതുതാരാവസ്ഥയിലേക്ക് മാറുകയും പിന്നീട് മരണപ്പെടുകയുമാണ് ഉണ്ടായത്.

ഒരു നൂറ്റാണ്ട് കാലത്തെ വിപ്ലവ ജീവിവിത്തതിനാണ് തിരശ്ചീല വീണത്. ഇന്നലെ വൈകീട്ട് ഏഴേകാലോടെയാണ് വി.എസിന്റെ മൃതദേഹം എ.കെ.ജി സെന്ററിലെത്തിച്ചത്. ആയിര കണക്കിന് പ്രവര്‍ത്തകര്‍ വി.എസിന് അന്ത്യാഭിവാദ്യങ്ങളുമായി കാത്തുനിന്നു.

എ.കെ.ജി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നേമുക്കാലോടെയാണ് മൃതദേഹം തിരുവനന്തപുരത്തെ ബാര്‍ട്ടന്‍ഹില്ലിലെ വീട്ടിലേക്ക് എത്തിച്ചത്. വി.എസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഖചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Funeral procession for revolutionary leader V.S. Achuthanandan to Alappuzha today: Funeral tomorrow

We use cookies to give you the best possible experience. Learn more