മലയാളികള്‍ക്ക് ഏറെ സുപരിചിനായ നടനാണ് വികെ. ശ്രീരാമന്‍. നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അദ്ദേഹം മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.
ഇപ്പോഴിതാ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്റെ കൈ ചുറ്റിയ ഈ കുട്ടി വളര്‍ന്ന് പിന്നെ ഒരു വലിയ നടനായി എന്ന അടികുറിപ്പോടെയാണ് ശ്രീരാമന്‍ പോസ്റ്റ് പങ്കുവെച്ചത്. ചിത്രത്തിലെ ആ നടന്‍ കുട്ടി ഡി.ക്യൂ ആണെന്ന് ഇതിനോടകം ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു.
‘ എന്റെ കൈ ചുറ്റിയ ഈ കുട്ടി വളര്‍ന്ന് പിന്നെ വലിയ ഒരു നടനായി. പക്ഷേ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്,’ എന്നാണ് ശ്രീരാമന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഫോട്ടോയില്‍ ദുല്‍ഖര്‍ ശ്രീരാമന്റെ മടിയില്‍ ഇരിക്കുന്നത് കാണാം.
ദുല്‍ഖറല്ലേ ശ്രീരാമേട്ടാ ഇത്, ഇത് സീനിയര്‍ മമ്മൂക്കയല്ലേ, വളര്‍ന്ന് മിടുക്കനായി എന്നിങ്ങനെ ദുല്‍ഖറിനെ പുകഴ്ത്തികൊണ്ടുള്ള കമന്റുകള്‍ ധാരളമായി പോസ്റ്റിന് താഴെ കാണാം. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ കമന്റ്‌സില്‍ ദുല്‍ഖര്‍ ആരാധകര്‍ നിറഞ്ഞു.
അതേസമയം മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ വി.കെ ശ്രീരാമന്‍ അഭിനയിച്ചിട്ടുണ്ട്. അസുഖം ബേധമായി മമ്മൂട്ടി തിരിച്ച് വരുമെന്ന് ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. റെസ്റ്റിലായിരുന്നപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്ന് ശ്രീരാമന്‍ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: V. K. Sreeraman shares a photo of Dulquer when he was young