| Friday, 13th November 2026, 6:13 pm

മുഖ്യ മന്ത്രിക്കും മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍; 9.60 കോടിയുടെ 24 ഇന്നോവകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

ശ്രീരാഗ് പാറക്കല്‍

തിരുവന്തപുരം: മുഖ്യ മന്ത്രിക്കും മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍. 9.60 കോടി രൂപ ചെലവില്‍ 24 ഇന്നോവാ കാറുകളാണ് സര്‍ക്കാര്‍ വാങ്ങുക. മന്ത്രിമാര്‍ക്ക് അനുവദിച്ച ഔദ്യോഗിക വാഹനങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ പല ചര്‍ച്ചകളും ഉണ്ടായിരുന്നു. എന്നാല്‍ ഭരണത്തിലേറിയ തുടക്ക സമയം തന്നെ കാറുകള്‍ വാങ്ങുന്നത് വിവാദമാകുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ വാങ്ങുന്നത് മാറ്റിവെച്ചത്.

എന്നാല്‍ ഇന്നോവയുടെ 24 പുതിയ മോഡല്‍ ക്രിസ്റ്റ വാഹനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 22 ഇന്നോവ കാറുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും വേണ്ടിയാണ്. രണ്ട് ഇന്നോവ കാറുകള്‍ കേരളത്തിന് പുറത്ത് നിന്ന് വരുന്ന അതിഥികള്‍ക്ക് ഉപയോഗിക്കാനും നീക്കിവെക്കും.

നിലവിലെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് 10 വര്‍ഷത്തോളം കാലപ്പഴക്കമുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനെ വലിയ കടക്കെണിയില്‍ ആയിരിക്കുമ്പോഴാണ് ഈ തീരമാനം എന്നതും ശ്രദ്ധേയമാണ്.

നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്ന നാല് കോടി രൂപ വിലമതിക്കുന്ന ആഡംബര കാറുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.

സര്‍ക്കാര്‍ ലീസ് എടുക്കാത്തതും ഔദ്യോഗികമല്ലാത്തതുമായ സ്വകാര്യ വാഹനത്തിന് എസ്‌കോര്‍ട്ട് നല്‍കുന്നതും ബോര്‍ഡ് വെച്ച് യാത്ര ചെയ്യുന്നതും തികച്ചും നിയമവിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു.

Content Highlight: V.D. Satheesan questions the government over the purchase of new cars for the Chief Minister and ministers
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more