| Friday, 15th May 2026, 8:51 am

വി.ഡി സതീശന്‍ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ട്മടക്കാത്ത നിലപാടുള്ള നേതാവ്; പിന്തുണയറിയിച്ച് എം.വി ശ്രേയാംസ് കുമാര്‍

നിഷാന. വി.വി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ പുകഴ്ത്തി എല്‍.ഡി.എഫ് നേതാവും ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷനുമായ എം.വി ശ്രേയാംസ് കുമാര്‍.

വി.ഡി സതീശന്‍ കാര്യങ്ങള്‍ നല്ലപോലെ പഠിച്ച് സംസാരിക്കുന്നയാളാണെന്നും നിലപാടുകളുള്ള വ്യക്തിയാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി സതീശന്‍ നല്ല പ്രകടനങ്ങള്‍ നടത്തിയെന്നും ജനം അതംഗീകരിച്ചു, തനിക്ക് അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ടെന്നും ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.

സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ട്മടക്കാത്ത നേതാവാണ് സതീശനെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടുകള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സാമുദായിക ഏകീകരണം ഉണ്ടായി എന്നൊന്നും പറയാന്‍ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളാണ് അവയൊക്കെ. മതമോ ജാതിയോ നോക്കിയല്ല കേരളത്തിലെ ജനത വോട്ട് ചെയ്യുന്നതെന്നും അത്തരത്തിലുള്ള ചര്‍ച്ചകള്‍ പോലും ശെരിയല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

‘യു.ഡി.എഫില്‍ ഞാന്‍ ഉണ്ടായിരുന്നല്ലോ കുറച്ചുകാലം, പല സമ്മര്‍ദങ്ങളും ഉണ്ടാവും. അതിനെ സതീശന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാലത്തിന് മാത്രമേ പറയാന്‍ കഴിയൂ. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, തുടങ്ങിയ നേതാക്കളെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍.ജെ.ഡിക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും മറ്റ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: V.D. Satheesan is a leader who does not bow down to pressure; MV Shreyams Kumar expresses support

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more